NEWS
ഡോ.ഇമെൽഡ ജോസഫിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു
06/04/2025 10:36 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
ഡോ ഇമെൽഡ ജോസഫിൻ്റെ ഇമ തുറന്ന് എന്ന കവിതാ സമാഹാരം സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രൻ പ്രകാശനം ചെയ്യുന്നു
കൊച്ചി : ഡോ ഇമെൽഡ ജോസഫിൻ്റെ ഇമ തുറന്ന് എന്ന കവിതാ സമാഹാരം സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രൻ പ്രകാശനം ചെയ്തു. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി സെക്രട്ടറി ഇ എം ഹരിദാസ് പുസ്തകം ഏറ്റുവാങ്ങി. എറണാകുളം പബ്ലിക് ലൈബ്രറി അങ്കണത്തിൽ നടന്ന ചടങ്ങിൽ കേരള സാഹിത്യ വേദി പ്രസിഡൻ്റ് ജി കെ പിള്ള തെക്കേടത്ത് അധ്യക്ഷത വഹിച്ചു.കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം ഡയറക്ടർ ഡോ ഗ്രിൻസൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തി .
അഡ്വ:സുജാത വർമ്മ, ഡോ.ശാലിനി പി,ശ്രീകല മോഹൻദാസ്, .പ്രശാന്ത് വിസ്മയ ,സ്വപ്ന എം എസ് ,ശ്രീകല എം എസ് ,ഷിബിൻ ജോർജ് , അമ്പിളി ബി , ഡോ.ഇമെൽഡ ജോസഫ് എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











